ബില്‍ഗേറ്റ്‌സ് വീണ്ടും പ്രണയത്തില്‍; കാമുകി പൗല ഹര്‍ഡ്‌

0


വാഷിങ്‌ടണ്‍: മൈക്രോസോഫ്‌റ്റ്‌ സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സ്‌(67) വീണ്ടും പ്രണയത്തില്‍. ഇവന്റ്‌ പ്ലാനറും സാമൂഹിക പ്രവര്‍ത്തകയുമായ പൗല ഹര്‍ഡാ(60)ണ്‌ കാമുകി. സോഫ്‌റ്റ്‌വേര്‍ വമ്പനായ ഒറാക്കിളിന്റെ മുന്‍ കോ സി.ഇ.ഒ. മാര്‍ക്‌ ഹര്‍ഡിന്റെ ഭാര്യയായിരുന്നു പൗല. 2019 ഒക്‌ടോബറിലാണ്‌ മാര്‍ക്‌ കാന്‍സര്‍ ബാധിച്ചു മരിച്ചത്‌. 2021 ലാണു ബില്‍ ഗേറ്റ്‌സ്‌ ഭാര്യ മെലിന്ദ ഗേറ്റ്‌സുമായി വേര്‍പിരിഞ്ഞത്‌.
ടെന്നീസ്‌ പ്രേമമാണ്‌ ബില്ലിനെയും പൗലയെയും അടുപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്‌. കഴിഞ്ഞ മാസം മെല്‍ബണില്‍ നടന്ന ഓസ്‌്രേടലിയന്‍ ഓപ്പണ്‍ മെന്‍സ്‌ സിംഗിള്‍ മത്സരം കാണാന്‍ ബില്‍ ഗേറ്റ്‌സും പൗലയും ഒരുമിച്ചെത്തിയിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരും ഓസ്‌ട്രേലിയയിലൂടെ ചുറ്റിനടക്കുകയും ചെയ്‌തു.
മാര്‍ക്ക്‌ മരിച്ചതോടെ 4,122 കോടി രൂപയുടെ സ്വത്താണു പൗലയുടെ പേരിലായത്‌. മാര്‍ക്കുമായുള്ള ബന്ധത്തില്‍ പൗലക്ക്‌ രണ്ട്‌ പെണ്‍മക്കളാണുള്ളത്‌- കത്രിനും കെല്ലിയും. 27 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണു മെലിന്ദയുമായി ബില്‍ ഗേറ്റ്‌സ്‌ പിരിഞ്ഞത്‌. മൈക്രോസോഫ്‌റ്റ്‌ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്‌സിനുള്ള അടുപ്പമാണു വിവാഹമോചനത്തില്‍ കലാശിച്ചത്‌. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും ബില്‍ ആന്‍ഡ്‌ മെലിന്ദാ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്‍ ഇരുവരും ഒരുമിച്ച്‌ നടത്തുമെന്ന്‌ അറിയിച്ചിരുന്നു.

Leave a Reply