ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് കുഞ്ഞുമായി ജനിത ബന്ധം പാടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

0

ആരാണോ വാടക ഗര്‍ഭം തേടുന്നത് അവര്‍ നിയമപ്രകാരം അവരുടെ ബീജവും, അണ്ഡവുമാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയുടെ അണ്ഡം അതിനായി ഉപയോഗിയ്ക്കുവാന്‍ പാടില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

വാടക ഗര്‍ഭപാത്ര നിയമത്തിലെ നാല് (മൂന്ന്) ബി (മൂന്ന്) വകുപ്പ് വാടക ഗര്‍ഭപാത്രം നല്‍കുന്നവര്‍ അതിനായി സ്വന്തം അണ്ഡം നല്‍കരുതെന്നു വ്യക്തമാക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. വാടകഗര്‍ഭപാത്രം തേടുന്ന ദമ്പതിമാര്‍ക്കോ സ്ത്രീക്കോ (വിധവ അല്ലെങ്കില്‍ വിവാഹ മോചിത) മാത്രമേ കുഞ്ഞുമായി ജനിതക ബന്ധം പാടുള്ളൂ. വിധവയോ അല്ലെങ്കില്‍ വിവാഹ മോചിതയോ ഗര്‍ഭപാത്രം തേടുന്നതെങ്കില്‍ അവരുടെ അണ്ഡവും പുരുഷദാതാവിന്റെ ബീജവുമാണ് ഉപയോഗിക്കേണ്ടത്.

വാടകയ്ക്ക് ഗര്‍ഭപാത്രം വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നത് നിരോധിച്ചതിനെ ചോദ്യംചെയ്യുന്ന പൊതുജന താല്പര്യ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീയുടെ അണ്ഡം ഉപയോഗിയ്ക്കരുതെന്ന വ്യവസ്ഥയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

Leave a Reply