പോര്‍ചുഗലും ദക്ഷിണ കൊറിയയും ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു

0

പോര്‍ചുഗലും ദക്ഷിണ കൊറിയയും ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എച്ച്‌ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പോര്‍ചുഗലിനെ ദക്ഷിണ കൊറിയ 2-1 നു തോല്‍പ്പിച്ചു. ഹുവാങ്‌ ഹീ ചാന്റെ ഇഞ്ചുറി ടൈമിലെ ഗോളാണു കൊറിയയ്‌ക്കു തുണയായത്‌.
പോര്‍ചുഗലിനു വേണ്ടി റിക്കാഡോ ഹോര്‍ട്ടയും കൊറിയയ്‌ക്കു വേണ്ടി കിം യങ്‌ ഗ്‌വോണും ഗോളടിച്ചു. ഘാനയെ 2-0 ത്തിനു തോല്‍പ്പിച്ച യുറുഗ്വേ നോക്കൗട്ട്‌ കാണാതെ മടങ്ങി. യുറുഗ്വേയ്‌ക്കു വേണ്ടി ഡാ അറാസ്‌കാറ്റ ഇരട്ട ഗോളുകളടിച്ചു. ഘാനയുടെ ആെ്രന്ദ അയൂവിന്റെ പെനാല്‍റ്റി യുറുഗ്വേ ഗോള്‍ കീപ്പര്‍ സിമോണ്‍ റോചറ്റ്‌ തടുത്തു. പോര്‍ചുഗലിന്‌ മൂന്ന്‌ കളികളില്‍നിന്ന്‌ ആറ്‌ പോയിന്റും യുറുഗ്വേയ്‌ക്കും കൊറിയയ്‌ക്കും നാല്‌ പോയിന്റ്‌ വീതവുമാണ്‌.

Leave a Reply