യുഎഇ ദേശീയ ദിനം നെഞ്ചോട് ചേർത്ത് മലയാളികളടക്കമുള്ള പ്രവാസികൾ

0

അബുദാബി : യുഎഇയുടെ ദേശീയ ദിനം ആഘോഷിച്ച് മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികൾ. ഡിസംബർ രണ്ട് യുഎഇയുടെ 51-മത് ദേശീയ ദിനം ഏറെ ആഘോഷപൂർവമാണ് രാജ്യത്ത് കൊണ്ടാടുന്നത്. നാല് ദിവസത്തെ അവധിയുൾപ്പെടെ നിരവധി അഘോഷ പരിപാടികളാണ് രാജ്യമൊട്ടക്കെ സംഘടിപ്പിക്കുന്നത്. തലസ്ഥാനമായ അബുദാബി മറ്റ് എമിറേറ്റുകളായ ദുബായ് , ഷാർജ, റാസൽ ഖൈമ തുടങ്ങി എല്ലായിടങ്ങളിലും ദേശീയ ദിനം ഏറെ പ്രൗഢ ഗംഭീരമായിത്തന്നെയാണ് ആഘോഷിക്കുന്നത്. അബുദാബി പോലീസ് ഏവിയേഷൻ വിഭാഗം ആകാശത്ത് രാജ്യത്തിന്റെ ദേശീയ പതാക വാനിലുയർത്തി പറന്നത് ഏറെ പ്രൗഢനിർഭരമായി .
അജ്മാനിലെ അൽബഹിയിലാണ് ദേശീയ ദിനം ആഘോഷിച്ചത്. ഫുജൈറയിലെ അൽത്വയിയിനിലും അൽ ഐനിലും ഉം അൽ ഖ്വയിനിലും ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. ദുബായ് യിലെ മാൾ ഒഫ് എമിറേറ്റ്സ് , ദുബായ് മാൾ, ബുർജ് ഖലീഫ തുടങ്ങിയിടങ്ങളിലെല്ലാം മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികൾ ആഘോഷ പരിപാടികളിൽ പങ്കു ചേർന്നു.

ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് യിലെ ദേരയിൽ മർക്കസ് ദുബായ് സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരാണ് പങ്കെടുത്തത്. കൈയ്യിൽ ദേശീയ പതാകയേന്തി പാട്ടും നൃത്തവുമായിട്ടാണ് അവർ അൽ മുദീന പാർക്കിലേക്കുള്ള റാലിയെ ആഘോഷഭരിതമാക്കിയത്. കുട്ടികൾ തനത് പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞ് താളമേളങ്ങളോടെ നടന്ന് നീങ്ങിയത് ഏറെ കൗതുകരമായി.

ലക്ഷക്കണക്കിന് പ്രവാസികൾക്കും ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്. കഴിഞ്ഞ 51 വർഷങ്ങൾക്കിടയിൽ ഏറെ അദ്ഭുതങ്ങൾ സൃഷ്ടിച്ച നാടാണ് യു എ ഇ . ഇവിടെ കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. മറ്റൊരു രാജ്യവും ഇത്രയും വേഗത്തിൽ സമസ്ത മേഖലകളിലും വളർച്ച കൈവരിച്ചിട്ടില്ലെന്നും റാലിയിൽ പങ്കെടുത്തവർ പറഞ്ഞു. സ്വന്തം രാജ്യക്കാരെ സംരക്ഷിക്കുന്ന പോലെ തന്നെയാണ് ഭരണാധികാരികൾ പ്രവാസികളെയും സംരക്ഷിക്കുന്നത്. ലോകത്തെ മറ്റ് ഭരണകർത്താക്കൾ ഇവരെ മാതൃകയാക്കേണ്ടതാണെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.

ഇതിനു പുറമെ ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ ഷെയ്ക്ക് അബുബക്കർ അഹമ്മദ് യു എ ഇ ഭരണാധികാരികൾക്ക് ആശംസകൾ നേർന്നു. പ്രവാസികൾക്ക് വേണ്ട പരിഗണനയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനെ അദ്ദേഹം ഏറെ അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here