‘പലപ്പോഴും നിങ്ങള്‍ അതിരുവിട്ടിരുന്നു’; കോഹ്‌ലി- ഗംഭീര്‍ കൂടിക്കാഴ്ചയെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍

0

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സര ശേഷം ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും ഹസ്തദാനം ചെയ്തത് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൈതാനത്തെ തര്‍ക്കങ്ങള്‍ക്കിടയിലും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇത്രപ്പെട്ടെന്ന് തീര്‍ന്നോ എന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണം.

ഐപിഎല്‍ സീസണുകളില്‍ പലതവണ മൈതാനത്ത് ഇരുവരും കൊമ്പുകോര്‍ത്ത സാഹചര്യങ്ങളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ലക്നൗ കോച്ചായിരുന്ന ഗംഭീറും ആര്‍സിബി താരമായ കോഹ് ലിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സഹതാരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചോയെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. നിങ്ങള്‍ നേരത്തെ അതിരുവിട്ട് പെരുമാറിയിരുന്നു, അത് കഴിഞ്ഞു. ഇപ്പോഴത്തെ കൂടിക്കാഴ്ച മികച്ചതാണ്. ഇര്‍ഫാന്‍ പഠാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ലക്നൗ കോച്ചായിരുന്ന ഗൗതം ഗംഭീര്‍ ലക്നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററായി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുവരും തമ്മില്‍ മൈതാനത്ത് വാക്കേറ്റമുണ്ടാകുമെന്നാണ് ആരാധകരില്‍ ചിലരെങ്കിലും കരുതിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here