ഐ.എസ്‌. മേധാവി അബു ഹസന്‍ കൊല്ലപ്പെട്ടു

0


ബെയ്‌റൂട്ട്‌: ഐ.എസ്‌. മേധാവി അബു ഹസന്‍ അല്‍ ഖുറേഷി കൊല്ലപ്പെട്ടു. ഐ.എസിന്റെ വക്‌താക്കളാണു വാര്‍ത്ത പുറത്തുവിട്ടത്‌. ദൈവശത്രുക്കള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണു വിശദീകരണം. അബു അല്‍ ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷിയെ പുതിയ തലവനായി തെരഞ്ഞെടുത്തായും ഐ.എസ്‌. അറിയിച്ചു.
അബു ഹസനു മുമ്പ്‌ ഐ.എസിനെ നയിച്ച അബു ഇബ്രാഹിം അല്‍ ഖുറേഷിയെ യു.എസാണു കൊലപ്പെടുത്തിയത്‌. ഇറാഖി പൗരനായ അബു ഹസന്‍ കഴിഞ്ഞ മാര്‍ച്ചിലാണു ഭീകരസംഘടനയുടെ തലപ്പത്തെത്തിയത്‌. ഇറാഖിലെ താല്‍ അഫര്‍ പട്ടണം കേന്ദ്രീകരിച്ചാണ്‌ അയാള്‍ സംഘടനയെ നയിച്ചിരുന്നത്‌. മരണം സംബന്ധിച്ചു കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല. പുതിയ നേതാവ്‌ സിറിയന്‍ പൗരനാണ്‌. സിറിയയിലും ഇറാഖിലുമാണ്‌ ഇപ്പോള്‍ ഐ.എസിനു സ്വാധീനമുള്ളത്‌. 10,000 അംഗങ്ങള്‍ ഇപ്പോഴും ഐ.എസിലുണ്ടെന്നാണ്‌ യു.എന്നിന്റെ കണക്ക്‌.

LEAVE A REPLY

Please enter your comment!
Please enter your name here