കന്നിവോട്ടർമാരെ ആകർഷിക്കാൻ യൂത്ത് ഐക്കണാക്കി; മമിത ബൈജുവിന് വോട്ടില്ല

0

കോട്ടയം: വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുത്ത യുവതാരം മമിത ബൈജുവിന് വോട്ടില്ല. സ്വീപ് യൂത്ത് ഐക്കൺ ആയാണ് താരത്തെ തെരഞ്ഞെടുത്തത്. എന്നാൽ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതോടെയാണ് താരത്തിന് കന്നിവോട്ട് നഷ്ടപ്പെട്ടത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ലെന്ന് കുടുംബം അറിയുന്നത്. സിനിമാത്തിരക്കുകൾ മൂലമാണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയതെന്ന് താരത്തിന്റെ അച്ഛൻ ഡോ ബൈജു പറഞ്ഞു.വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം. കന്നിവോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here