അനുപാതത്തില്‍ മാറ്റമില്ല, എയ്‌ഡഡ്‌ സ്‌കൂളില്‍ 1:40

0


തിരുവനന്തപുരം : സംസ്‌ഥാനത്തെ എയ്‌ഡഡ്‌ ഹൈസ്‌കൂളുകളില്‍ അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:40 ആയി നിലനിര്‍ത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2022-23 അക്കാദമിക വര്‍ഷത്തേക്ക്‌ കൂടിയാണ്‌ ഈ വ്യവസ്‌ഥ.
കോഴിക്കോട്‌ ജില്ലയില്‍ ഓര്‍ഗന്‍ ടിഷ്യൂ ട്രാന്‍സ്‌പ്ലാന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കും. പോണ്ടിച്ചേരിയിലെ ജിപ്‌മറില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം പ്ര?ഫസറായ ഡോ. ബിജു പൊറ്റക്കാട്ടിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കും.
കേരള ഡെവലപ്പ്‌മെന്റ്‌ ആന്‍ഡ്‌ ഇന്നൊവേഷന്‍ സ്‌ട്രാറ്റജിക്‌ കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്‌) മുന്‍നിര പദ്ധതിയായ യങ്ങ്‌ ഇന്നവേഷന്‍ പ്രോഗ്രം സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വകലാശാകളുടെയും സമ്പൂര്‍ണ സഹകരണത്തോടെ നടപ്പാക്കും.
കേരള സംസ്‌ഥാന ഹാന്‍ഡ്‌ലൂം ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്റെ (ഹാന്‍വീവ്‌) അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയില്‍ നിന്ന്‌ 60 കോടി രൂപയായി ഉയര്‍ത്തും.
കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ കീഴില്‍ ഡിജിറ്റല്‍ സയന്‍സ്‌ പാര്‍ക്ക്‌ സ്‌ഥാപിക്കാന്‍ വേണ്ട 1515 കോടി രൂപയുടെ എസ്‌റ്റിമേറ്റ്‌ ചെലവില്‍ 1175 കോടി രൂപ കണ്ടെത്തും. കിഫ്‌ബി ഫണ്ടിങ്ങിലൂടെയും ബാക്കി തുക വ്യവസായ പങ്കാളികളുള്‍പ്പെടെയുള്ള മറ്റ്‌ സ്രോതസുകളില്‍ നിന്നും കണ്ടെത്തും.
രാജീവ്‌ ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയിലെ സ്‌ഥിരം തസ്‌തികകളില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കും.
കോവളം- ബേക്കല്‍ ജലപാതാ വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ്‌ ജില്ലയിലെ നീലേശ്വരം, ചിത്താരി നദികളെ ബന്ധിപ്പിച്ചുള്ള പദ്ധതികള്‍ക്കായി കിഫ്‌ബി ധനസഹായത്തോടെ 44.156 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കും. ഇതിനായി തയാറാക്കിയ 178,15,18,655/രൂപയുടെ എസ്‌റ്റിമേറ്റിനു ഭരണാനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here