ഇപ്പോൾ ബ്രസീൽ എന്ന പറഞ്ഞാൽ ഫുട്ബോൾ ആരാധകർക്ക് നെയ്മർ എന്ന മുഖമായിരിക്കും ആദ്യം വരിക. ഫുട്ബോളിൽ യുറോപ്പിന്റെ സർവാധിപത്യം ഉടലെടുത്ത സമയത്ത് ബ്രസീലിന്റെ സുവർണകാലഘട്ടം അവസാനിച്ചു എന്ന് കരുതിയ വേളയിലാണ് നെയ്മർ എന്ന താരോദയം സംഭവിക്കുന്നത്. ഖത്തറിൽ പുരോഗമിക്കുന്ന ഫിഫ ലോകകപ്പിൽ നിന്നും പരിക്കിനെ തുടർന്ന് താൽക്കാലികമായി ഇടവേളയെടുത്തിരിക്കുന്ന നെയ്മർ തിരികെ ടിറ്റെയുടെ കാനറിയുടെ കൂട്ടത്തിൽ ഉടൻ എത്തുമെന്ന് പ്രതീക്ഷയിലാണ് ബ്രസീൽ ഫുട്ബോൾ ആരാധകർ.
നെയ്മറെ വാർത്ത കോളങ്ങളിൽ എത്തിച്ചിരുന്നത് താരത്തിന്റെ കളി മികവ് മാത്രമായിരുന്നില്ല. സ്പോർട്സ് പംക്തിയിലെ ഗോസിപ്പ് കോളങ്ങളിൽ ബ്രസീലയൻ മുന്നേറ്റ താരത്തിന് ഒരു റോമിയോയുടെ താരപരിവേഷണാണ് നൽകുന്നത്. താരം മാസങ്ങൾക്കിടെയിൽ തന്നെ കാമുകിമാരെ മാറുന്നതും 19-ാം വയസിൽ ഒരു കുട്ടിയുടെ അച്ഛനായതുമെല്ലാം നെയ്മറെന്ന് ഫുട്ബോൾ താരത്തിന് കൂടുതൽ വാർത്ത കോളം നൽകാൻ ഇടയാക്കി.
റോമിയോ നെയ്മർ
നടിമാരും മോഡലുകളും ഇൻഫ്ലുവെൻസർമാരും ഉൾപ്പെടെ നിരവധി സെലിബ്രേറ്റിമാരുടെ പേരുകൾ നെയ്മർക്കൊപ്പം ചേർത്ത് ഗോസിപ്പ് വാർത്തകൾ ഉടലെടുത്തിട്ടുണ്ട്. തന്റെ പ്രണയ വിവരങ്ങൾ കൂടുതൽ രഹസ്യമാക്കി വെക്കുമ്പോൾ ചില ഘട്ടങ്ങളിൽ അവ പരസ്യമാക്കാറുമുണ്ട്. ഏറ്റവും അവസാനമായി സംരംഭകയായ ബ്രൂണ ബെയ്ൻകാർഡോയായിരുന്നു നെയ്മറുടെ കാമുകി. പിന്നീട് 2022ൽ ഇരുവരുടെ ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തുയെന്നും അത് വേർപിരിയിലേക്ക് നയിച്ചുയെന്നുമാണ് അഭ്യുഹങ്ങൾ. ഇപ്പോൾ കായിക മേഖലയിലെ പാപ്പരാസികൾ തിരക്കുന്ന ബ്രസീൽ താരത്തിന്റെ നിലവിലെ കാമുകി ആരെന്നാണ്.
19-ാം വയസിൽ പിതാവായി
ഡേവിഡ് ലൂക്ക ജി സിൽവ എന്നാണ് നെയ്മറിന്റെ മകന്റെ പേര്. താരത്തിന് 19 വയസുള്ളപ്പോഴാണ് ഡേവിഡ് പിറക്കുന്നത്. ആദ്യമൊന്നും ഇക്കാര്യങ്ങൾ മാധ്യമങ്ങളിൽ നിന്നും താരം മറച്ച് വച്ചിരുന്നു. പിന്നീട് ആദ്യകാല കാമുകിമാരിൽ ഒരാളായിരുന്ന കരോളിന ഡാന്റാസ് ജന്മം നൽകി മകനാണ് ഡേവിഡെന്ന് താരം വെളിപ്പെടുത്തുകയും ചെയ്തു. കരോളിനുയുടെ ഒപ്പവും മകൻ ലൂക്കയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ കരിയറിലെ തുടക്ക കാലത്തെ പ്രണയ ബന്ധമായിരുന്നുയിത്.
ബ്രൂണ മാർക്വസിനയോട് കൂടുതൽ ഇഷ്ടം
നെയ്മർക്ക് കാമുകിമാരിൽ ഏറ്റവും കൂടുതൽ അടുപ്പം ബ്രസീലിയൻ മോഡലും നടിയുമായി ബ്രൂണ മാർക്വസിനോടാണ്. ബ്രൂണയുമായിട്ടാണ് താരം ഏറ്റവും കൂടുതൽ നാളുകൾ പ്രണയത്തിലായിരുന്നത്. ഏകദേശം ആറ് വർഷത്തോളമാണ് ബ്രൂണയുമായി നെയ്മർ പ്രണയ ബന്ധത്തിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ പരസ്പര ധാരണയോടെയാണ് പിരിഞ്ഞതും. രണ്ട് പേരും കരിയറിനെ മുൻ നിർത്തിയാണ് വേർപിരിയാൻ തീരുമാനമെടുത്തത്.
പിന്നീട് യുറോപ്യൻ ക്ലബ് കരിയറിൽ താരം നെയ്മറുടെ കാമുകിമാരായി വന്ന് പോയവരുടെ കണക്ക് തന്നെ അവ്യക്തമാണ്. പോപ്പ് താരം ലാറിസ മാസിഡോ മക്കാഡോയാണ് യൂറോപ്പിലെ നെയ്മറിന്റെ ആദ്യ കാമുകി. പിന്നീട് ആ ബന്ധത്തിന് ശേഷം ബ്രീസിലയൻ താരം തായ്ല അയാല എന്ന മോഡലുമായി ബന്ധത്തിലായി. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ അഭ്യുഹത്തിന്റെ ഒരു ഘട്ടം കടക്കുമ്പോൾ നെയ്മർ പുറത്ത് വിടും. ബാഴ്സലോണയുടെ ആരാധികയ്ക്കൊപ്പവും നെയ്മർ പ്രണയത്തിലായിട്ടുണ്ട്. അതിനിടെ അൽപം ദീർഘമായ പ്രണയകാലം നെയ്മർക്ക് ഉണ്ടായിരുന്ന യുഎസ് പോപ്പ് താരം നതാലിയ ബറൂലിച്ചുമായിട്ടാണ്. 2020തിലാണ് നതാലിയയും നെയ്മറും തമ്മിൽ വേർപിരിയുന്നത്. ഏറ്റവും അവസാനമായി ബ്രൂണ ബെയ്ൻകാർഡോയായിരുന്നു നെയ്റിന്റെ കാമുകയെന്ന് ഗോസിപ്പ് കോളങ്ങൾ വിധിയെഴുതിയത്. എന്നാൽ ആ ബന്ധവും അടുത്തിടെ ഉലഞ്ഞെയെന്നാണ് പാപ്പിറാസി മാധ്യമങ്ങൾ നൽകുന്ന വിവരം. എന്നാൽ തന്റെ കാമുകി ആരാണെന്ന് ഔദ്യോഗികമായി നെയ്മർ എവിടെയും വെളിപ്പെടുത്തിട്ടില്ല.
ആഡംബരത്തിലും രാജാവ്
കഴിഞ്ഞവർഷം അവസാനവാരത്തിലാണ് കോടികൾ മുടക്കി നെയ്മർ ബംഗ്ലാവ് സ്വന്തമാക്കിയത്. സാവോ പോളോയിലെ ആൽഫവില്ലെ എന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന വിധത്തിലാണ് വീടിന്റെ രൂപകല്പന. മുൻഭാഗത്തായി വിശാലമായ സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവിന്റെ താഴത്തെ നിലയിൽ സുതാര്യമായ ഗ്ലാസ് ഭിത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചുറ്റും പച്ചപ്പുമൂടി നിൽക്കുന്ന പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ ഇവ സഹായിക്കുന്നുണ്ട്.