യുവേഫ ചാന്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ യുവെന്‍റസിനെതിരെ വിജയം നേടി പിഎസ്ജി

0

യുവേഫ ചാന്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ യുവെന്‍റസിനെതിരെ വിജയം നേടി പിഎസ്ജി. 2-1 എന്ന സ്കോറിനാണ് പിഎസ്ജിയുടെ വിജയം.

അഞ്ചാം മിനിറ്റിൽ കിലിയൻ എംബാപ്പെയിലൂടെ പിഎസ്ജി ലീഡെടുത്തു. 22-ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർതാരത്തിന്‍റെ രണ്ടാം ഗോളും വന്നതോടെ ആതിഥേയർ മത്സരത്തിൽ പിടിമുറുക്കി.

രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച പിഎസ്ജി വല കുലുക്കുമെന്ന് പലവട്ടം തോന്നിപ്പിച്ചെങ്കിലും ഗോൾ അകന്നുനിന്നു. 53-ാം മിനിറ്റിൽ മക്കെന്നിയിലൂടെ ഇറ്റാലിയൻ പട ഗോൾ മടക്കിയെങ്കിലും വിജയം പിഎസ്ജിക്കൊപ്പം നിന്നു.

യുവെന്‍റസിനെതിരായി ചാന്പ്യൻസ് ലീഗിൽ പിഎസ്ജി നേടുന്ന ആദ്യ ജയമാണിത്.

Leave a Reply