ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ ലിസ് ട്രസ് കാബിനറ്റിൽ ആഭ്യന്തര സെക്രട്ടറിയാകും

0

ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ ലിസ് ട്രസ് കാബിനറ്റിൽ ആഭ്യന്തര സെക്രട്ടറിയാകും.

ഫാ​രേ​ഹാം എം​പി​യും അറ്റോർണി ജനറലുമായ ബ്രേ​വ​ർ​മാ​ൻ ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ പി​ൻ​ഗാ​മി​യാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലെ​ത്താ​നു​ള്ള ക​ണ്‍​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ പി​ൻ​മാ​റി വ്യ​ക്തി​യാ​ണ്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഉ​മ​യു​ടെ​യും ഗോ​വ​ൻ സ്വ​ദേ​ശി ക്രി​സ്റ്റി ഫെ​ർ​ണാ​ൻ​ഡ​സി​ന്‍റെ​യും മ​ക​ളാ​ണ് ബ്രേ​വ​ർ​മാ​ൻ. 1960-ക​ളി​ൽ ഇം​ഗ്ല​ണ്ടി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ് ബ്രേ​വ​ർ​മാ​ന്‍റെ കു​ടും​ബം.

ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പ്രീ​തി പ​ട്ടേ​ലി​ന് പ​ക​ര​മാ​യി​യാ​ണ് ബ്രേ​വ​ർ​മാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

Leave a Reply