2022 ഡ്യൂറന്‍റ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ എതിരാളി മുഹമ്മദൻ എസ്‌സി

0

2022 ഡ്യൂറന്‍റ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ എതിരാളി മുഹമ്മദൻ എസ്‌സി. വെള്ളിയാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് x മുഹമ്മദൻ പോരാട്ടം. മുംബൈ സിറ്റി x ചെന്നൈയിൻ, ഒഡീഷ എഫ്സി x ബംഗളൂരു എഫ്സി, ഹൈദരാബാദ് x രാജസ്ഥാൻ യുണൈറ്റഡ് എന്നിങ്ങനെയാണു മറ്റു ക്വാർട്ടറുകൾ.

കോൽക്കത്തൻ വന്പന്മാരായ എടികെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവരെ പിന്തള്ളി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തോടെയാണു രാജസ്ഥാൻ യുണൈറ്റഡ് ക്വാർട്ടറിൽ പ്രവേശിച്ചത്. ജംഷഡ്പുർ എഫ്സി, എഫ്സി ഗോവ, ബംഗളൂരു എഫ്സി എന്നീ ഐഎസ്എൽ വന്പന്മാരുടെ ഇടയിൽ നിന്ന് ഗ്രൂപ്പ് എ ചാന്പ്യന്മാരായാണു മുഹമ്മദൻസിന്‍റെ ക്വാർട്ടർ പ്രവേശം.

Leave a Reply