യുവാക്കളെ വഴി തെറ്റിക്കുന്നു’; പബ്ജിയും ടിക്ക്‌ടോക്കും താലിബാനിൽ നിരോധിക്കും

0

അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങി താലിബാൻ. രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്.

മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു.

നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ ആപ്പുകളുടെ നിരോധനം. വെബ്സൈറ്റുകൾക്ക് പുറമേ, സംഗീതം, സിനിമകൾ, എന്നിവയ്‌ക്കും താലിബാൻ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here