നിക്കാഹ് കഴിഞ്ഞ് 9 കുട്ടികൾ; 18 വർഷത്തിന് ശേഷം മുസ്ലിം ദമ്പതികൾ അമ്പലത്തിൽ വെച്ച് വിവാഹിതരായി

0

ലഖ്‌നൗ: നിക്കാഹിന് പതിനെട്ട് വർഷത്തിന് ശേഷം മുസ്ലിം ദമ്പതികൾ അമ്പലത്തിൽ വെച്ച് വിവാഹിതരായി ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ മുസ്ലീം ദമ്പതികളാണ് വിവാഹിതരായത്.

ഉത്തർപ്രദേശിലെ ജൗൻപൂരിൽ വച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് നിക്കാഹ് കഴിഞ്ഞ ഇവർക്ക് 9 കുട്ടികളുണ്ട്.i

ജൗൻപൂരിലെ ത്രിലോചൻ മഹാദേവ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ഹിന്ദു സംസ്‌കാരത്തോടുള്ള അതിയായ താത്പര്യമാണ് ദമ്പതികളായ കിയാമാ ദിൻ ഖലീഫയെയും കേശ ഖലീഫയെയും ഹൈന്ദവാചാര പ്രകാരം വിവാഹിതരാവാൻ പ്രേരിപ്പിച്ചത്.

വാരാണസിയിലെ ഹിന്ദു ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും മറ്റും സന്ദർശിച്ചതിന് പിന്നാലെയാണ് ഇവർ ഹിന്ദുമതത്തിൽ ആകൃഷ്ടരായത്. തുടർന്ന് ഞങ്ങൾ ഹൈന്ദവ ആചാര പ്രകാരം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ദമ്പതികൾ പറയുന്നു

ദമ്പതികൾക്ക് നാൽപത് വയസ് പ്രായമുണ്ടെന്ന് ക്ഷേത്ര പുരോഹിതൻ രവിശങ്കർ ഗിരി പറഞ്ഞു.തനിക്ക് ഒൻപത് കുട്ടികളുണ്ടെന്നന്നും തന്റെ മുത്തച്ഛൻ ഹിന്ദുവാണെന്നും കിയാമാ ദിൻ ഖലീഫ പറഞ്ഞു. അഗ്നിസാക്ഷിയായി വിവാഹം ചെയ്ത ഇരുവരും ത്രിലോചൻ മഹാദേവ ക്ഷേത്രത്തിൽ ഏഴുതവണ പ്രദക്ഷിണം വെക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here