40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയിൽ കടുത്ത ദുരിതം അനുഭവിക്കുകയാണ് സോമാലിയ, ഇത്യോപ്യ, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾ

0

മൊഗാദിശു: 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയിൽ കടുത്ത ദുരിതം അനുഭവിക്കുകയാണ് സോമാലിയ, ഇത്യോപ്യ, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾ. ജിബൂതി, എറിത്രീയ തുടങ്ങിയ രാജ്യങ്ങളും ദുരിതം അനുഭവിക്കുന്നു. 18 ലക്ഷത്തിലേറെ കുട്ടികൾ പോഷകാഹാരക്കുറവും രോഗങ്ങളും കാരണം പ്രയാസത്തിലാണ്.
ലോകത്തിന്റെ കരുതലും കാരുണ്യവും ലഭിച്ചില്ലെങ്കിൽ പട്ടിണിമരണം വ്യാപകമാകുമെന്ന മുന്നറിയിപ്പ് യു.എൻ ഏജൻസികൾ ഉൾപ്പെടെ നൽകുന്നു. രണ്ടുവർഷമായി ഈ രാജ്യങ്ങൾ വരൾച്ച അനുഭവിക്കുന്നു.

അ​ഞ്ചാ​മ​ത് സീ​സ​ണി​ലും മ​ഴ മാ​റി​പ്പോ​യാ​ൽ സ്ഥി​തി ദ​യ​നീ​യ​മാ​കു​മെ​ന്ന് ലോക കാലാവസ്ഥ സംഘടന ആ​ഗ​സ്റ്റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത ആ​റു​മാ​സ​ത്തേ​ക്ക് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 473 ദ​ശ​ല​ക്ഷം ഡോ​ള​ർ ആ​വ​ശ്യ​മാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ക ഭ​ക്ഷ്യ പ​രി​പാ​ടി വ്യ​ക്ത​മാ​ക്കി.

പ​ത്തു​ല​ക്ഷ​ത്തോ​ളം പേ​ർ അ​ന്ന​വും വെ​ള്ള​വും​തേ​ടി പി​റ​ന്ന നാ​ടു​വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ലോ​ക​ബാ​ങ്ക് ഈ ​രാ​ജ്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ 327.5 ദ​ശ​ല​ക്ഷം ഡോ​ള​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ആ​കെ 66.4 ദ​ശ​ല​ക്ഷം​പേ​ർ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. ഇ​ത്യോ​പ്യ​യി​ൽ 20.4 ദ​ശ​ല​ക്ഷം പേ​ർ​ക്ക് സ​ഹാ​യം ആ​വ​ശ്യ​മു​ണ്ട്. സോ​മാ​ലി​യ​യി​ൽ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം പേ​ർ (15 ദ​ശ​ല​ക്ഷം) ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടു​ന്നു. കെ​നി​യ​യി​ൽ പ​ത്തു​ല​ക്ഷം ആ​ളു​ക​ളാ​ണ് പ​ട്ടി​ണി​മു​ഖ​ത്തു​ള്ള​ത്. ​സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​വ് കാ​ർ​ല ഡ്രൈ​ഡേ​ൽ പ​റ​ഞ്ഞു. ദു​ര​ന്ത​മു​ഖ​ത്താ​ണ് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളെ​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മാ​നു​ഷി​ക സേ​വ​ന ഓ​ഫി​സ് മേ​ധാ​വി മാ​ർ​ട്ടി​ൻ ഗ്രി​ഫി​ത്ത് പ​റ​ഞ്ഞു.

Leave a Reply