വിയറ്റ്നാം യുദ്ധം റിപ്പോർട്ട് ചെയ്ത വിഖ്യാത ഫോട്ടോഗ്രാഫർ ടിം പേജ് അന്തരിച്ചു

0


നോംപെൻ: വിയറ്റ്‌നാം യുദ്ധത്തിന്‍റെ ഭീകരത ലോകത്തെ അറിയിച്ച വിഖ്യാത ഫോട്ടോഗ്രാഫർ ടിം പേജ് (78) അന്തരിച്ചു. അർബുദ ബാധയെത്തുടർന്നു ഏറെ നാളായി ചികിത്സയിലായിരുന്നു. സഹ പ്രവർ ത്തകനായ ബെൻ ബോഹൻ ആണ് മരണവിവരം സ്ഥിരീകരിച്ചത്.

1944 മേ​യ് 25ന് ​ഇം​ഗ്ല​ണ്ടി​ലെ ടേ​ൺ​ബ്രി​ഡ്ജ് വെ​ൽ​സി​ലാ​ണ് പേ​ജ് ജ​നി​ച്ച​ത്. എ​എ​ഫ്പി​യു​ടെ​യും യു ​പി​ഐ​യു​ടെ​യും ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി അ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്നു. വി​യ​റ്റ​നാം യു​ദ്ധ​ത്തി​ന്‍റെ ഗ​തി​മാ റ്റാ​ൻ സ​ഹാ​യി​ച്ച പേ​ജി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ക്കാ​ല​ത്ത് ഏ​റെ പ്ര​സി​ദ്ധി​യാ​ർ​ജി​ച്ചി​രു​ന്നു. യു​ദ്ധ​ത്തി​നി​ട​യി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച പേ​ജി​ന് നി​ര​വ​ധി ത​വ​ണ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

അ​ക്കാ​ല​ത്ത് പ​ത്ര​ങ്ങ​ളി​ലും മാ​ഗ​സി​നു​ക​ളി​ലും പേ​ജി​ന്‍റെ യു​ദ്ധ​ക്കെ​ടു​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ നി​റ​ഞ്ഞു നി ​ന്നി​രു​ന്നു. യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ക​യ​റ്റാ​ൻ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് ചാ​ടി​യ​പ്പോ​ൾ കു​ഴി​ബോം ബി​ൽ ച​വി​ട്ടി​യ സം​ഭ​വം പോ​ലും ഉ​ണ്ടാ​യി​രു​ന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പേ​ജി​നെ ര​ക്ഷ​പ്പെ ടു​ത്താ​ൻ മേ​ജ​ർ ന്യൂ​റോ സ​ർ​ജ​റി ത​ന്നെ വേ​ണ്ടി വ​ന്നു.

Leave a Reply