സോനാലി ഫോഗട്ടിയുടെ മരണം ; സഹായികൾ അറസ്റ്റിൽ

0

ഹരിയാനയിലെ ബിജെപി നേതാവ് സോനാലി ഫോഗട്ടി(42)ന്‍റെ മരണവുമായി ബന്ധപ്പെട്ട് സഹായികളായ സുധീർ സാഗ്‌വാൻ, സുഖ്‌വിന്ദർ സിംഗ് വാസി എന്നിവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഓഗസ്റ്റ് 22ന് സോനാലി ഗോവയിലെത്തിയപ്പോൾ ഇരുവരും അനുഗമിച്ചിരുന്നു.

സോ​​നാ​​ലി​​യു​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി മു​​​​റി​​​​വേ​​​​റ്റ പാ​​​​ടു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നാ​​ണു പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​തേ​​​​സ​​​​മ​​​​യം, ബ​​​​യോ​​​​പ്സി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​​മേ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ എ​​​​ന്ന് ഫോ​​​​റ​​​​ൻ​​​​സി​​​​ക് വി​​​​ഭാ​​​​ഗം ഡോ. ​​​​സു​​​​നി​​​​ൽ ശ്രീ​​​​കാ​​​​ന്ത് ചിം​​​​ബോ​​​​ൽ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

സു​​​​ധീ​​​​റും സു​​​​ഖ്‌​​​​വി​​​​ന്ദ​​​​റും ചേ​​​​ർ​​​​ന്നു സോ​​​​നാ​​​​ലി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നു ​സ​​​​ഹോ​​​​ദ​​​​ര​​​​ൻ റി​​​​ങ്കു ധാ​​​​ക്ക ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് സോ​​​​നാ​​​​ലി മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി. ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു ന​​​​ല്കി ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം ഇ​​​​രു​​​​വ​​​​രും പീ​​​​ഡി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​വ​​​​ർ സോ​​​​നാ​​​​ലി​​​​യെ ബ്ലാ​​​​ക്മെ​​​​യി​​​​ൽ ചെ​​​​യ്യാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും റി​​​​ങ്കു​​​​വി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്.

മ​​​​ര​​​​ണ​​​​ശേ​​​​ഷം ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ലെ സോ​​​​​നാ​​​​​ലി​​​​​യു​​​​​ടെ ഫാം ​​​​​ഹൗ​​​​​സി​​​​​ൽ​​​​​നി​​​​​ന്നു സി​​​​​സി​​​​​ടി​​​​​വി കാ​​​​​മ​​​​​റ​​​​​ക​​​​​ളും ലാ​​​​​പ്ടോ​​​​​പ്പും കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ന്പ് വീ​​​​ട്ടി​​​​ലേ​​​​ക്കു​​​​വി​​​​ളി​​​​ച്ച് അ​​​​മ്മ​​​​യോ​​​​ടും സ​​​​ഹോ​​​​ദ​​​​രി​​​​യോ​​​​ടും സ​​​​ഹാ​​​​യി​​​​ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ഓ​​​​ഗ​​​​സ്റ്റ് 22ന് ​​​​രാ​​​​ത്രി ഗോ​​​​വ​​​​യി​​​​ലെ റ​​​​​സ്റ്റ​​​​​റ​​​​​ന്‍റി​​​​​ൽ​​​​​വ​​​​​ച്ച് ദേ​​​​​ഹാ​​​​​സ്വാ​​​​​സ്ഥ്യം അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സോ​​​​നാ​​​​ലി​​​​യെ ഉ​​​​​ത്ത​​​​​ര​​​​​ഗോ​​​​​വ​​​​​യി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് സോ​​​​​നാ​​​​​ലി​​​​​യെ എ​​​​​ത്തി​​​​​ച്ച​​​​​തെ​​​​​ന്ന് ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ മൊ​​​​​ഴി ന​​​​​ല്കി​​​​യി​​​​രു​​​​ന്നു.
ഗോ​​​​വ ഡി​​​​ജി​​​​പി ജ​​​​സ്പാ​​​​ൽ സിം​​​​ഗി​​​​ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല ന​​​​ല്കി​​​​യെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​മോ​​​​ദ് സാ​​​​വ​​​​ന്ത് പ​​​​റ​​​​ഞ്ഞു.

Leave a Reply