ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ

0

കാബൂൾ: ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. അധാർമ്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകൾ നിരോധിക്കുമെന്നും താലിബാൻ അറിയിച്ചു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും എത്രനാൾ നീളുമെന്നും വ്യക്തമല്ല.

ബു​ധ​നാ​ഴ്ച ന​ട​ന്ന ക്യാ​ബി​ന​റ്റ് മീ​റ്റിം​ഗി​ലാ​ണ് ആ​പ്പു​ക​ൾ നി​രോ​ധി​ക്കാ​ൻ താ​ലി​ബാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ടു​ത്ത ഇ​സ്ലാ​മി​സ്റ്റു​ക​ൾ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം അ​ഫ്ഗാ​നി​സ്ഥാ​ൻ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ആ​പ്പു​ക​ളു​ടെ നി​രോ​ധ​നം ഇ​തി​ൽ ഏ​റ്റ​വും പു​തി​യ​താ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here