പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ

0

കാബൂൾ: പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ. മാർച്ച് 22 ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം അനുവദിക്കാനാണ് താലിബാന്‍റെ തീരുമാനം.

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം അ​നു​വ​ദി​ക്കു​മോ​യെ​ന്ന ചോ​ദ്യം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ലി​ബാ​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്ത​തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു

Leave a Reply