പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്‌സായി

0

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്‌സായി. പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല ചൂണ്ടിക്കാട്ടി.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പെ​ൺ​കു​ട്ടി​ക​ളു​ടെ സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് താ​ലി​ബാ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ധ​രി​ക്കേ​ണ്ട യൂ​ണി​ഫോ​മി​നെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​ത് മാ​റ്റി വ​യ്ക്കു​ക​യു​ണ്ടാ​യി. വി​ദ്യാ​സ​മ്പ​ന്ന​രാ​യ സ്ത്രീ​ക​ളി​ല്ലാ​ത്ത അ​ഫ്ഗാ​നി​സ്ഥാ​നെ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് താ​ലി​ബാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ലാ​ല ആ​രോ​പി​ച്ചു.

താ​ലി​ബാ​ൻ അ​ഫാ​ഗാ​നി​സ്ഥാ​ൻ പി​ടി​ച്ച​ട​ക്കി​യ​തി​നു​ശേ​ഷം ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം അ​നു​വ​ദി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത് തെ​റ്റാ​ണെ​ന്നും 1996 മു​ത​ലേ താ​ലി​ബാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ന് എ​തി​രാ​ണെ​ന്നും മ​ലാ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here