മുംബൈ: ഐപിഎൽ ക്രിക്കറ്റ് ട്വന്റി-20യിൽ ലക്നോ സൂപ്പർ ജയന്റസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അഞ്ച് വിക്കറ്റ് ജയം. ലക്നോ ഉയർത്തിയ 159 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് രണ്ട് പന്തുകൾ ശേഷിക്കെ മറികടന്നു. സ്കോർ: ലക്നോ 158-6, ഗുജറാത്ത് 161-5.
ഗുജറാത്തിനും തുടക്കം പിഴച്ചു. 15 റണ്‍സിനിടെ രണ്ട് വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. പിന്നീട് നായകൻ ഹാർദിക് പാണ്ഡ്യ മാത്യു വെയ്ഡിനൊപ്പം ചേർന്ന് ടീമിനെ മുന്നോട് നയിച്ചു. എന്നാൽ സഹോദരൻ ക്രുനാൽ പാണ്ഡ്യയ്ക്കു മുന്നിൽ ഹാർദിക്ക് പാണ്ഡ്യ വീണു. 28 പന്തിൽ 33 റണ്‍സായിരുന്നു ഹാർദിക്കിന്റെ സന്പാദ്യം.
പിന്നാലെ മാത്യു വെയ്ഡും (30) പവലിയൻ കയറി. പിന്നീട് ഡേവിഡ് മില്ലറും രാഹുൽ തെവാട്ടിയയും ചേർന്ന് സ്കോർ ഉയർത്തി. 21 പന്തിൽ 30 റണ്‍സുമായി മില്ലർ പുറത്തായി.
വെടികെട്ട് ബാറ്റിംഗ് കാഴ്ചവച്ച തെവാട്ടിയ്ക്കൊപ്പം അഭിനവ് മനോഹറും ചേർന്നതോടെ ടീം വിജയത്തിലെത്തി. 24 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 40 റണ്‍സുമായി തെവാട്ടിയയും ഏഴ് പന്തിൽ 15 റണ്‍സുമായി മനോഹറും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ ദീപക് ഹൂഡയുടെയും ആയുഷ് ബഡോണിയുടെയും അർധ സെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. 29-4 എന്ന നിലയിൽ തകർന്ന ലക്നോവിനെ ഹൂഡയും ബഡോണിയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ദീപക് ഹൂഡ 41 പന്തിൽ 55 റണ്‍സും ബഡോണി 41 പന്തിൽ 54 റണ്‍സുമെടുത്തു. ക്രുനാൽ പാണ്ഡ്യ 21 റണ്‍സും നേടി. മുൻനിര ബാറ്റർമാരായ രാഹുൽ (0), ഡി കോക് (7), ലൂയിസ് (10), മനീഷ് പാണ്ഡേ (6) എന്നിവർക്ക് ഇന്ന് തിളങ്ങാനായില്ല.
ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആരോണ്‍ രണ്ട് വിക്കറ്റും നേ