ബ്രിട്ടീഷ് രാജകുടുംബത്തിന് പോലും ലഭിക്കാത്ത പരിഗണനയാണ് ഇപ്പോള്‍ മൂന്ന് വയസുകാരി പൂച്ചയ്ക്ക് ലഭിക്കുന്നത്

0

ഇംഗ്ലണ്ട്: ബ്രിട്ടീഷ് രാജകുടുംബത്തിന് പോലും ലഭിക്കാത്ത പരിഗണനയാണ് ഇപ്പോള്‍ മൂന്ന് വയസുകാരി പൂച്ചയ്ക്ക് ലഭിക്കുന്നത്. ഇംഗ്ലണ്ടിലെ ലെയിന്‍സ്ബറോ എന്ന ലക്ഷ്വറി ഹോട്ടലില്‍ ജീവിക്കുന്ന മൂന്നുവയസ്സുകാരി പൂച്ച പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ബക്കിങ്ഹാം കൊട്ടാരത്തെക്കാള്‍ വലുപ്പമുള്ള പഞ്ചനക്ഷത്രഹോട്ടലില്‍ ആഡംബര ജീവിതം നയിക്കുകയാണ് സൈബീരിയന്‍ ഇനത്തില്‍പെട്ട ഈ പൂച്ച.

എലിസബത്ത് രാജ്ഞിയുടെ കുട്ടികാലത്തെ പേരായ ലിലിബെറ്റ് എന്നാണ് രാജകീയ സൗകര്യങ്ങളില്‍ ജീവിക്കുന്ന പൂച്ചയുടെയും പേര്. ലെയിന്‍സ്ബറോ ഹോട്ടലില്‍, ഒരു രാത്രി തങ്ങുന്നതിന് 27 ലക്ഷം രൂപവരെ മുടക്കേണ്ടി വരുന്ന സ്യൂട്ട് മുറികളുണ്ട്. അവിടെയാണ്, ഒരു രാജകുമാരിയെപ്പോലെ ലിലിബെറ്റിന്റെ സൗജന്യ താമസം.

Leave a Reply