കേന്ദ്ര ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ പണിമുടക്ക് ആഹ്വാനത്തിനിടെ, കെ.എസ്,ആർ.ടി.സിയിൽ 2,391 സ്ഥിരം ജീവനക്കാരുൾപ്പെടെ 2,525 ജീവനക്കാർ ഇന്നലെ ജോലിക്ക് ഹാജരായി. പക്ഷേ, ഇതിനുസരിച്ച് ബസ് സർവീസ് നടത്താൻ ഡിപ്പോ അധികൃതർ അനുവദിച്ചില്ല. അത്യാവശ്യ സർവീസുൾപ്പെടെ 52 സർവീസ് മാത്രമാണ് ഇന്നലെ നടത്തിയത്.
കെ.എസ്.ആർ.ടി.സിയിൽ നിലവിൽ 18,145 സ്ഥിരം ജീവനക്കാരും 612 താൽക്കാലിക ജീവനക്കാരും ഉൾപ്പെടെ 18,757 ജീവനക്കാരാണുള്ളത്. 428 പേർ ലീവിന് അപേക്ഷിച്ചിരുന്നു. ആകെ ജീവനക്കാരിൽ 13.46% ജീവനക്കാർ എത്തിയപ്പോൾ, ആകെ സർവീസിൽ 1.31% മാത്രം നടത്തി. ഇടത് – വലത് യൂണിയനുകളുടെ നിലപാടിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ ജോലിക്ക് ഹാജരായതെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പറഞ്ഞു.