ഇന്ത്യൻ വംശജ രൂപാലി ദേശായി യു എസ് ഉന്നതകോടതി ജഡ്ജി; പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യക്കാരി 

0

 
വാഷിങ്ടൻ: ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി ദേശായി അമേരിക്കയിലെ ഉന്നതകോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. 9–ാം സർക്യൂട്ട് കോടതിയിലേക്കാണ് യു എസ് സെനറ്റ് രൂപാലിയെ തിരഞ്ഞെടുത്തത്. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. 29 നെതിരെ 67 വോട്ടുകൾക്കാണ് നിയമനശുപാർശ അംഗീകരിച്ചത്.

അമേരിക്കയിലെ 13 അപ്പീൽ കോടതികളിൽ ഏറ്റവും വലുതാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഒമ്പതാം സർക്യൂട്ട് കോടതി. ഒമ്പത് സംസ്ഥാനങ്ങളും രണ്ട് ഭൂപ്രദേശങ്ങളും കോടതിയുടെ അധികാരപരിധിയിലുണ്ട്. 

2000ൽ അരിസോന സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദവും 2005ൽ അരിസോന സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയ രൂപാലി ഈ കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here