സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് രൂക്ഷവിമർശനം

0

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് രൂക്ഷവിമർശനം. മന്ത്രിക്ക് ഫോൺ അലർജിയാണെന്നും ഒദ്യോഗിക നമ്പറിൽ വിളിച്ചാൽ പോലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല. മുൻ മന്ത്രി കെ.കെ.ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള തർക്കം നാണക്കേടായെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും അടൂർ എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ നേരത്തേ തുറന്നടിച്ചിരുന്നു. പിന്നാലെ, ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്നും വീണാ ജോർജ് തിരിച്ചടിച്ചിരുന്നു.

സംഘടനാ റിപ്പോർട്ടിൽ സിപിഎമ്മിനും രൂക്ഷവിമർശനം ഉണ്ട്. എൽഡിഎഫ് ജില്ലാ യോഗങ്ങളിൽ കൂടിയാലോചന ഇല്ല. ജനീഷ് കുമാർ എംഎൽഎ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നത്. അങ്ങാടിക്കലിൽ സിപിഐ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടായില്ലെന്നും വിമർശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here