രണ്ടുലക്ഷം രൂപയുടെ കുടിശിക; കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

0

കൊച്ചി: കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് കൊച്ചി കോർപറേഷൻ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി. രണ്ട് ലക്ഷം രൂപയോളം വൈദ്യുതി ബില്ല് കുടിശിക നൽകാനുണ്ട്. കൊടും ചൂടിൽ കെഎസ്ഇബികൂടെ പണി മുടക്കിയപ്പോൾ ഉദ്യോഗസ്ഥർ വെട്ടിലായി.

കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിൻ്റെ ഫ്യൂസാണ് ഊരിയത്. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ കോർപറേഷൻ ഓഫീസിൽ ഫാൻ പോലും ഇടാൻ സാധിക്കാത്ത സ്ഥിതിയായി. കുടിശികയുള്ളതാണ് ഫ്യൂസ് ഊരാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here