സാമ്പത്തിക പ്രതിസന്ധി; പാകിസ്ഥാനിൽ പാസ്പോർട്ട് അടിക്കാൻ പണമില്ല 

0

 

 

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ പാകിസ്ഥാനിൽ പാസ്‌പോർട്ട് അച്ചടി നിറുത്തിവച്ചു. പാസ്‌പോർട്ട് അച്ചടിക്കുന്നതിനാവശ്യമായ ലാമിനേഷൻ പേപ്പർ വാങ്ങാൻ പോലും പണമില്ലാതായതിനാലാണ് അച്ചടി നിറുത്തി വച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

ഇതേ തുടർന്ന് രാജ്യത്ത് വിദ്യാർത്ഥികളും തൊഴിലാളികളും വിദേശത്ത് പോകാൻ കാത്തിരിക്കുകയാണ്. എന്നാൽ പുതിയ പാസ്‌പോർട്ട് ലഭിക്കാൻ കാലതാമസം നേരിടുന്നത് വിദ്യാർത്ഥികളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉടൻതന്നെ പരിഹാരം കാണുമെന്ന് അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും പാസ്‌പോർട്ട് ഓഫീസുകൾ ഇത് സംബന്ധിച്ച് കൃത്യമായ വിവരം നൽകുന്നില്ല.

 

ഫ്രാൻസിൽ നിന്നാണ് അച്ചടിയ്ക്കാവശ്യമായ ലാമിനേഷൻ പേപ്പറുകൾ പാകിസ്ഥാൻ എത്തിച്ചിരുന്നത്. പ്രതിദിനം മൂവായിരത്തിൽ കൂടുതൽ പാസ്‌പോർട്ടുകൾ വിതരണം നടന്നിരുന്ന സ്ഥാനത്ത് നിലവിൽ പതിമൂന്നെണ്ണത്തിൽ കുറവ് പാസ്‌പോർട്ടുകളേ വിതരണം ചെയ്യാൻ സാധിക്കുന്നുള്ളൂ. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here