ഡോ. ബി.എൻ.ഗോസ്വാമി അന്തരിച്ചു 

0

ചണ്ഡീഗഢ്: ലോകപ്രശസ്ത കലാ നിരൂപകനും ചരിത്രകാരനുമായ ഡോ.ബിജേന്ദ്ര നാഥ ഗോസ്വാമി (90) അന്തരിച്ചു. പഞ്ചാബ്, ഹൈഡൽബർഗ്, പെൻസൽവാനിയ, കാലിഫോണിയ, ബെർക്ലി, സൂറിച് എന്നീ സർവകലാശാലകളിൽ കലാ ചരിത്ര വിഭാഗം പ്രൊഫസറായിരുന്നു.

 

അഹമ്മദാബാദിലെ സാരഭായ് ഫൗണ്ടേഷൻ മുൻ വൈസ് ചെയർമാനുമായിരുന്നു ബി.എൻ.ഗോസ്വാമി. 26 ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. രാജ്യം ബി.എൻ.ഗോസ്വാമിയെ പദ്മശ്രീ, പദ്മ വിഭൂഷൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. പരേതയായ പ്രൊഫസർ കരുണ ഗോസ്വാമിയാണ് ഭാര്യ. മക്കൾ: അപൂർവ, മാളവിക.

Leave a Reply