‘45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം’; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

0

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് നേതാവ്. മലബാര്‍ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലാണ് പ്രതിഷേധം. യോഗം തുടങ്ങിയതും കൈയില്‍ കരുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിയായിരുന്നു എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു

45,530 സീറ്റ് മലബാറിന്റെ അവകാശമാണ്. മലബാര്‍ കേരളത്തിലാണ് എന്നെഴുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നൗഫല്‍ പ്രതിഷേധമുയര്‍ത്തിയത്. പൊലീസ് ഉദ്യോഗസ്ഥരല്ല തന്നെ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കളാണ് തടഞ്ഞതെന്ന് നൗഫല്‍ മാധ്യമങ്ങളോട് പറഞ്ഞു.സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് തൊഴിലാളി യുവജന വിദ്യാര്‍ഥി പ്രതിനിധികളാണ് യോഗത്തിലുണ്ടായിരുന്നുത്. യോഗം തുടങ്ങിയ ഉടനെ തന്നെയായിരുന്നു പ്രതിഷേധം.എംഎസ്എഫ് നേതാവിനെ പുറത്താക്കിയ ശേഷം യോഗം തുടര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here