പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

0

ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോഗം ഉൾപ്പെടെയുള്ളവയ്‌ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും. 41 അവശ്യമരുന്നുകളുടെ വിലയിൽ നേരിട്ടു കുറയുമ്പോൾ ഷെഡ്യൂൾഡ് പട്ടികയിലുള്ള (വില നിയന്ത്രണമുള്ളവ) ആറ് ഫോർമുലേഷൻസിന്റെ വിലയിലെ നിയന്ത്രണ പരിധിയിൽ മാറ്റം വരുത്തുകയാണ് ചെയ്‌തത്.

ഇതോടെ ഗ്ലൂക്കോസ് അളവു നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ഡാപഗ്ലൈഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈ‍ഡ്രോക്ലോറൈഡ് ഗുളിക ഒന്നിന് 30 രൂപ ആയിരുന്നത് 16 രൂപ ആകും. ഗ്യാസിന് ഉപയോഗിക്കുന്ന ആന്റാസിഡ് ജെൽ മില്ലിലിറ്ററിന് 2.57 രൂപ ആയിരുന്നത് വിലയിൽ മാറ്റം വരുമ്പോൾ 56 പൈസ ആകും.ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന അറ്റോവാസ്റ്റാറ്റിൻ ക്ലോപിഡോഗ്രിൽ ആസ്പിരിൻ സംയുക്ത മരുന്നിന്റെ ഇപ്പോഴത്തെ വിലയായ 30 രൂപയിൽ നിന്ന് 13.84 ആയി കുറയും. ആസ്മയ്‌ക്കും ശ്വാസകോശ പ്രശ്നങ്ങൾക്കും ഉപയോഗിക്കുന്ന ബുഡസൊനൈഡ്, ഫോർമാറ്റോറോൾ ഡോസ് ഒന്നിന് 6.62 രൂപയാക്കി. മുൻപ് 120 ഡോസുള്ള ബോട്ടിലിന് 3800 രൂപയായിരുന്നു വില.

അതേസമയം മൊത്തവിപണയിൽ വില സൂചികയുടെ അടിസ്ഥാനമാക്കിയുള്ള മാറ്റമാണ് വിലയിൽ പ്രതിഫലിച്ചിരിക്കുന്നതെന്ന് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here