‘ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!’ ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

0

വിരുതന്മാരായ പല കുട്ടികളുടെയും ഭാവന ഉണരുന്നത് പലപ്പോഴും ഉത്തരക്കടലാസിലായിരിക്കും. അധ്യാപകരുടെ കണ്ണുതള്ളുന്ന തരത്തിലാവും ക്രിയേറ്റിവിറ്റിയുടെ അളവ്. അത്തരത്തിലൊരു ക്രിയേറ്റീവായ ഉത്തരക്കടലാസാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

ഹിന്ദി പരീക്ഷയാണ്, ചോദ്യങ്ങൾക്കെല്ലാം കുട്ടി മണിമണിയായി ഉത്തരവും നൽകിയിട്ടുണ്ട്. ചോദ്യം, ‘എന്തിനെയാണ് ഭൂതകാലം എന്ന് വിളിക്കുന്നത്? ‘ഉത്തരം, ‘ഭൂതം നമ്മുടെ കാലന്റെ രൂപത്തിൽ വരുന്നതിനെ ആണ് ഭൂതകാലം എന്ന് വിളിക്കുന്നത്’. രണ്ടാമത്തെ ചോദ്യം, ‘ബഹുവചനം എന്നാൽ എന്ത്?’ ഉത്ത‌രം, ‘അമ്മായിയമ്മയുടെ വചനം കേൾക്കുന്ന മരുമകളെ (ബഹു) ആണ് ബഹുവചനം എന്ന് പറയുന്നത്’. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ അധ്യാപികയ്ക്ക് മാത്രമല്ല കാഴ്ചക്കാർക്കും കൗതുകമായി.ഉത്തരം തെറ്റായിരുന്നിട്ടും അധ്യാപിക കുട്ടിക്ക് പത്തിൽ അഞ്ച് മാർക്ക് നൽകി എന്നതാണ് കഥയിലെ മറ്റൊരു ട്വിസ്റ്റ്. ഈ അ‍ഞ്ച് മാർക്ക് നിന്റെ ബുദ്ധിക്കുള്ളതാണെന്നും അധ്യാപിക ഉത്തരക്കടലാസിന് താഴെ കുറിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോയ്‌ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കുട്ടിക്ക് പറ്റിയ ടീച്ചർ എന്നായിരുന്നു ഒരാളുടെ തമാശരൂപേണയുള്ള കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here