മറിയക്കുട്ടിയ്ക്കും അന്നയ്ക്കും പ്രതിമാസം 1600 രൂപ വാഗ്‌ദാനം ചെയ്ത് സുരേഷ് ഗോപി

0

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ച മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും പ്രതിമാസം 1600 രൂപ നൽകുമെന്ന് ബിജെപി നേതാവ് സുരേഷ് ​ഗോപി. തന്റെ എംപി പെൻഷനിൽ നിന്നും ഇവർക്കായി മാസം തുക മാറ്റി വെക്കുമെന്ന് സുരേഷ്സം ഗോപി പറഞ്ഞു. സ്ഥാനം തെറ്റായ കണക്കുകൾ സമർപ്പിച്ചതുകൊണ്ടാണ് ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം നൽകാതിരുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു.

 

അടിമാലിയിൽ വെച്ച് ഇരുവരെയും സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് സുരേഷ് ​ഗോപി ഇവരുടെ അടിമാലിയിലെ ഇരുനൂറ് ഏക്കറിലെ വീട്ടിലെത്തിയത്.

 

അതേമസമയം, തനിക്കെതിരെ നടന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി മുൻസിഫ് കോടതിയിലായിരിക്കും അവർ മാനനഷ്ടക്കേസ് സമർപ്പിക്കുക. ക്ഷേമപെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹെെക്കോടതിയിലും മറിയക്കുട്ടി ഇന്ന് ഹർജി നൽകും.

Leave a Reply