ഇസ്രായേൽ-ഹമാസ് യുദ്ധം; പൗരൻമാരുടെ മരണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

 

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ സാധാരണക്കാരുടെ മരണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നന്മയ്ക്കായി ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഒന്നിക്കേണ്ട സമയമാണിത്. ചർച്ചയിലൂടെയും നയതന്ത്ര തലത്തിലും ഊന്നൽ നൽകി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു രണ്ടാമത് വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ഇ-ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.

 

‘പശ്ചിമേഷ്യൻ മേഖലയിലെ സംഭവങ്ങളിൽ നിന്ന് പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നത് നാമെല്ലാവരും കാണുന്നു. ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. സംഭാഷണത്തിനും നയതന്ത്രത്തിനും ഞങ്ങൾ ഊന്നൽ നൽകി. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ സാധാരണക്കാരുടെ മരണത്തെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here