നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോഗം നടി പവിത്ര മരിച്ച് ആറാം ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

0

തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ. വെള്ളിയാഴ്ച അൽകാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ടും നടൻ എടുക്കാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നടന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്ദു എന്നാണ് ചന്ദ്രകാന്ത് അറിയപ്പെട്ടിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തിൽ മരിച്ചത്. പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു ചന്ദ്രകാന്ത്.

പ്രിയസുഹൃത്തിന്റെ വേർപാട് താരത്തെ മാനസികമായി തകർത്തിരുന്നുവെന്നും നടൻ വിഷാദത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. പവിത്ര അപകടത്തിൽപ്പെട്ട വാഹനത്തിൽ ചന്ദ്രകാന്തുമുണ്ടായിരുന്നു. പവിത്ര സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.നടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ത്രിനയനി എന്ന തെലുങ്ക് പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. പവിത്രയും ചന്ദ്രകാന്തും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങവേയായിരുന്നു അപ്രതീക്ഷിതമായി നടിയുടെ വിയോഗമുണ്ടായത്. താരങ്ങളുടെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് തെലുങ്ക് സീരിയൽ താരങ്ങൾ.

Leave a Reply