മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

0

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അഡ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി എന്നിവര്‍ വീട്ടില്‍ ഇരുന്ന് വോട്ട് രേഖപ്പെടുത്തി. 85 വയസ് പൂര്‍ത്തിയായവര്‍ക്കും നാല്‍പ്പത് ശതമാനം ശാരീരിക വൈകല്യമുള്ളവര്‍ക്കും വീട്ടിലിരുന്ന് വോട്ട ്‌ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.

ഡല്‍ഹിയിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. മെയ് 24വരെ ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. ആദ്യദിനം ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ നിന്നായി 1408 വോട്ടര്‍മാര്‍ വീടുകളില്‍ നിന്ന് വോട്ടവകാശം വിനിയോഗിച്ചു. പശ്ചിമ ഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. 349 പേര്‍ വോട്ട് ചെയ്തപ്പോള്‍ ഇതില്‍ 299 പേരും വയോധികരാണ്.രണ്ടാം ദിനം പൂര്‍ത്തിയായതോടെ 2,956 വോട്ടര്‍മാര്‍ വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷിയും ഡല്‍ഹി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തി. എല്‍കെ അഡ്വാനി ശനിയാഴ്ചയാണ് വോട്ട് രേഖപ്പെടുത്തിയത്. 5406 പേരാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here