സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

0

ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഇന്ത്യക്കാര്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. 2024 ലെ ആദ്യ മാസങ്ങളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി 9.7 കോടി ഇന്ത്യക്കാര്‍ യാത്ര ചെയ്തതായാണ് കണക്കുകള്‍.

‘ട്രാവല്‍ ട്രെന്‍ഡ്സ് 2024: ബ്രേക്കിംഗ് ബൗണ്ടറീസ് എന്ന പേരില്‍ മാസ്റ്റര്‍കാര്‍ഡ് ഇക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഇഐ) നടത്തിയ അന്വേഷണത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. ഏഷ്യാ പസഫിക് മേഖലയിലെ 13 വിപണികള്‍ ഉള്‍പ്പെടെ 74 വിപണികളിലെ ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നടത്തിയ വിവരശേഖരണമാണ് റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. പഴയതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കാര്‍ കൂടുതല്‍ അന്തര്‍ ദേശീയ യാത്രകള്‍ നടത്തുന്നുവെന്നാണ് കണ്ടെത്തല്‍.2024ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 9.7 കോടി യാത്രക്കാര്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തു. 10 വര്‍ഷം മുമ്പ് 9.7 കോടി യാത്രക്കാര്‍ എന്നത് ഒരു വര്‍ഷത്തെ കണക്കായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2019 നെക്കാള്‍ 21 ശതമാനം ഉയര്‍ന്നപ്പോള്‍ അന്താരാഷ്ട്ര യാത്രയില്‍ 4 ശതമാനം വര്‍ധനവുണ്ടായി.

2019 നെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ 53 ശതമാനം വര്‍ധനവുണ്ടായി. വിയറ്റ്‌നാമിലേക്ക് 248 ശതമാനം, അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ 59 ശതമാവും വര്‍ധിച്ചു.

ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍, ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, മെല്‍ബണ്‍ എന്നിവയാണ് ഈ വേനല്‍ക്കാലത്ത് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ അഞ്ച് ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളെന്നും വിമാന ടിക്കറ്റുകളുടെ വില്‍പനയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പറഞ്ഞു.

Leave a Reply