രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

0

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിൻ്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും. വെള്ളിയാഴ്ചയാണ് താരത്തെ അൽകാപൂരിലെ വസതിയിൽ മരിച്ച നില‌യിൽ കണ്ടെത്തിയത്. താരത്തിന്റെ വിയോഗത്തിന് പിന്നാലെ ചന്ദ്രകാന്ത് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു പോസ്റ്റ് ചർച്ചയാക്കിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ.

അന്തരിച്ച നടി പവിത്രയ്ക്കൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് ചന്ദ്രകാന്ത് പങ്കുവച്ചിരിക്കുന്നത്. രണ്ട് ദിവസം കൂടി കാത്തിരിക്കൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി താരം കുറിച്ചിരുന്നത്. നിരവധി പേരാണ് ചന്ദ്രകാന്തിന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. താങ്കൾ വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നറിയാം, ദയ്‌വ് ചെയ്ത് തെറ്റായ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്ന് ആരാധകർ കമന്റ് ചെയ്തിരുന്നു.

എന്നാൽ ചന്ദ്രകാന്തിന്റെ മരണവാർത്ത വന്നതിന് പിന്നാലെയാണ് ഈ പോസ്റ്റ് ആരാധകർ വീണ്ടും ചർച്ചയാക്കിയത്. അടുത്ത ജന്മത്തിൽ നിങ്ങൾക്ക് ഒന്നിക്കാൻ കഴിയട്ടെയെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ചന്ദ്രകാന്തിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തിൽ മരിച്ചത്. പവിത്രയും ചന്ദ്രകാന്തും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ ഒരുങ്ങവേയാണ് പവിത്ര കാർ അപകടത്തിൽ മരിച്ചത്. പവിത്രയുടെ മരണത്തിന് പിന്നാലെ ചന്ദ്രകാന്ത് വിഷാദത്തിലായിരുന്നു‌വെന്ന് സുഹൃത്തുക്കൾ പറയുന്നു.

Leave a Reply