രോഹിത്തും കോലിയുമില്ല,സഞ്ജു ടീമില്‍;വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

0

മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ട്വിറ്ററീലുടെയാണ് ബി.സി.സി.ഐ ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടീമിലില്ല. മലയാളിതാരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലിടം നേടി. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന്‌ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് കൂടിയാണിത്.

അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനായി പരമ്പരയിലുണ്ടാകും. യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാളും തിലക് വര്‍മ്മയും ടീമിലിടം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടി20 ടീമിലേക്ക് ഇരുവരേയും ആദ്യമായാണ് തിരഞ്ഞെടുക്കുന്നത്. അതേ സമയം രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിയ്ക്കും വിശ്രമം അനുവദിച്ചു.

ഓഗസ്റ്റ് മൂന്നിനാണ് ട്വന്റി 20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 13-ന് അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here