സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

0

റിയോ ഡി ജനീറോ: സൂപ്പര്‍ താരം നെയ്മറെ ഒഴിവാക്കി കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു.

കാല്‍മുട്ടിലെ ലിഗമെന്റ് ശസ്ത്രക്രിയക്ക് ശേഷം നെയ്മര്‍ വിശ്രമത്തിലാണ്. ഒക്ടോബറില്‍ കാലിന് പരിക്കേറ്റ ശേഷം നെയ്മര്‍ കളിച്ചിട്ടില്ലെന്നും ജൂണ്‍ 20 ന് യുഎസില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ താരത്തിന് ഫിറ്റ്‌നസ് ലഭിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പല പ്രധാന താരങ്ങളേയും ഒഴിവാക്കിയാണ് കോച്ച് ഡോറിവല്‍ ജൂനിയര്‍ 23 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ടോട്ടനം സ്ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍, ആഴ്സണല്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യുസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ കസെമിറോ, ആന്റണി എന്നിവരും ടീമിലില്ല. പാല്‍മിറാസിന്റെ 17-കാരനായ സ്ട്രൈക്കര്‍ എന്‍ഡ്രിക്ക് ടീമിലിടംപിടിച്ചിട്ടുണ്ട്.

ബ്രസില്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ (ലിവര്‍പൂള്‍), ബെന്റോ (അത്‌ലറ്റിക്കോ), എഡേഴ്സണ്‍ (മാഞ്ചെസ്റ്റര്‍ സിറ്റി)

ഡിഫന്‍ഡര്‍മാര്‍: ബെറാള്‍ഡോ (പിഎസ്ജി), മിലിറ്റാവോ (റയല്‍ മാഡ്രിഡ്), ഗബ്രിയേല്‍ (ആഴ്സനല്‍), മാര്‍ക്വിന്യോസ് (പിഎസ്ജി), ഡാനിലോ (യുവന്റസ്), കുട്ടോ (ജിറോണ), അരാമ (അത്ലറ്റിക്കോ), വെന്‍ഡെല്‍ (പോര്‍ട്ടോ)

മിഡ്ഫീല്‍ഡര്‍മാര്‍: പെരെയ്ര (ഫുള്‍ഹാം), ഗ്വിമാരേസ് (ന്യൂകാസില്‍), ലൂയിസ് (ആസ്റ്റണ്‍ വില്ല), ഗോമസ് (വോള്‍വ്സ്), പക്വേറ്റ (വെസ്റ്റ് ഹാം)

ഫോര്‍വേഡുകള്‍: എന്‍ഡ്രിക് (പാല്‍മിറാസ്), ഇവാനില്‍സണ്‍ (പോര്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്സണല്‍), റാഫിഞ്ഞ്യ (ബാഴ്സലോണ), റോഡ്രിഗോ (റയല്‍ മാഡ്രിഡ്), സാവിഞ്ഞ്യോ (ജിറോണ), വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്).

LEAVE A REPLY

Please enter your comment!
Please enter your name here