കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

0

ബംഗളൂരു: അടുത്തമാസം കുവൈത്തിനെതിരായ ലോകകപ്പ് മത്സരത്തിന് ശേഷം വിരമിക്കാനുളള തന്റെ തീരുമാനം സ്വയം തോന്നലില്‍ നിന്ന് ഉണ്ടായതാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. രാജ്യാന്തരമത്സരത്തിലെ തന്റെ കടമകള്‍ പൂര്‍ത്തിയാക്കിയെന്നും ഛേത്രി പറഞ്ഞു.

ജൂണ്‍ ആറിനാണ് ഛേത്രിയുടെ വിരമിക്കല്‍ മത്സരം. 19 വര്‍ഷം കളിച്ച ഛേത്രിയാണ് രാജ്യത്തിനായി ഏറ്റവും കുടൂതല്‍ മത്സരം കളിച്ചതും ഗോള്‍ അടിച്ചതും. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രിയാണ്. 94 തവണയാണ് ഛേത്രി രാജ്യത്തിനായി വല കുലുക്കിയത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടല്ല വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. താന്‍ ഇപ്പോഴും ഫിറ്റാണ്. കഠിനാദ്ധ്വാനമെന്നത് ബുദ്ധിമുട്ടുള്ള കാര്യവുമല്ല വിരമിക്കാനുള്ള കാരണം സ്വയം തോന്നിയതുകൊണ്ടാണെന്നും ഛേത്രി പറഞ്ഞു.ഒരുവര്‍ഷം താന്‍ ബംഗളൂരു എഫ്‌സിയിലുണ്ടാകും. എത്രസമയം കളിക്കുമെന്ന് അറിയില്ല. അതിന് ശേഷം വിശ്രമിക്കണമെന്ന് ഛേത്രി പറഞ്ഞു. വിരമിച്ചതിന് ശേഷം പരിശീലക കുപ്പായമണിയുമോ എന്ന ചോദ്യത്തില്‍ അത് ഇപ്പോള്‍ പറയാനാവില്ലെന്നും വിശ്രമവേളയില്‍ അതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരാട് കോഹ് ലിയുമായും ബൈചിങ് ബൂട്ടിയയുമായും ആലോചിച്ചിരുന്നെന്നും അവര്‍ക്ക് അത് മനസിലായെന്നും ഛേത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here