കനത്ത മഴ, ഇന്ന് 12 ജില്ലകളിൽ  അലർട്ട്

0

തിരുവനന്തപുരം : ഇന്ന് ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും.ചൊവ്വാഴ്ച രാത്രി 194.2 മില്ലീമീറ്റർ മഴ പെയ്ത ആലപ്പുഴയിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. തൃശൂരിൽ 24മണിക്കൂറിനിടെ 57.46 മി.മീറ്ററും കണ്ണൂരിൽ 42.3 മില്ലീമീറ്ററും മഴ പെയ്തു.
കെ.എസ്.ഇ.ബിയുടെ 17അണക്കെട്ടുകളും സുരക്ഷാനിരപ്പിന് ഏറെ താഴെയാണിപ്പോഴും. ജലസേചനവകുപ്പിന്റെ ഇരുപതോളം അണക്കെട്ടുകളിൽ മലങ്കര,നെയ്യാർ,കുറ്റ്യാടി,പീച്ചി,പഴശ്ശി,മണിയാർ,ഭൂതത്താൻകെട്ട് തുടങ്ങി 12അണക്കെട്ടുകളിൽ ഷട്ടർ ഉയർത്തിയിട്ടുണ്ട്.മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. ശനിയാഴ്ചവരെ മത്സ്യബന്ധനത്തിന് പോകരുത്.
സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു.പരീക്ഷ മാറ്റി
എം.ജി. യൂണിവേഴ്സിറ്റി ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. മറ്റു യൂണിവേഴ്സിറ്റികളുടെയും പി.എസ്.സിയുടെയും പരീക്ഷകളിൽ മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here