പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന് യുഎഇയിൽ തുടക്കമായി

0

വൈശാഖ് നെടുമല

ദുബായ് : ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ പത്തൊമ്പതാമത് പതിപ്പ് അബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ ആരംഭിച്ചു. ജൂലൈ 17-നാണ് ഈ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 30 വരെ നീണ്ടുനിൽക്കും.

അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി, അബുദാബി ഹെറിറ്റേജ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. അൽ ദഫ്‌റയിലെ, ലിവയിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്.

ദിവസവും വൈകീട്ട് 4 മുതൽ രാത്രി 10മണി വരെ മേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. സുസ്ഥിരതയുടെ വർഷത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ, മൊത്തം 8.3 ദശലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളുള്ള 20-ലധികം പ്രധാന മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്.

ലിവ ഡേറ്റ് ഫെസ്റ്റിവൽ മാർക്കറ്റിൽ 165 ഷോപ്പുകളും പവലിയനുകളും ഉൾപ്പെടുന്നു. കൂടാതെ കുടുംബങ്ങളുടെയും, ദേശീയ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ, ഭക്ഷണ വണ്ടികൾ, മൊബൈൽ കഫേകൾ എന്നിവയും ഉൾപ്പെടുന്നു.

യു എ ഇയിലെ ഈത്തപ്പഴ വിളവെടുപ്പ് കാലത്തോട് അനുബന്ധിച്ചാണ് ഈ മേള ആരംഭിക്കുന്നതെന്ന് കമ്മിറ്റിയുടെ പ്ലാനിംഗ് ആൻഡ് പ്രോജക്ട്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഒബൈദ് ഖൽഫാൻ അൽ മസ്‌റൂയി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here