ഒമാനില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് തീ പിടിച്ചു

0

ഒമാനിലെ വടക്കന്‍ ബാത്തിനയില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്ണറേറ്റിലെ സുവൈഖ് വിലയത്തിലാണ് അപകടം സംഭവിച്ചത്. തീ മൂന്ന് വാഹനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിക്ക് കീഴിലെ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആളപായമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here