മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

0

മാരി സെല്‍വരാജ് സംവിധാനത്തില്‍ ഒരുങ്ങുന്ന ധ്രുവ് വിക്രം ചിത്രം ‘ബൈസണ്‍’ല്‍ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നു. 2022ല്‍ ആയിരുന്നു സിനിമ പ്രഖ്യാപിച്ചതെങ്കിലും കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പേരിട്ടത്.

ചിത്രത്തില്‍ അനുപമ പരമേശ്വരനെ കൂടാതെ മലയാളത്തില്‍ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ധ്രുവ് അര്‍ജുന അവാര്‍ഡ് ജേതാവായ കബഡി താരം മനതി ഗണേശനായിട്ടായിരിക്കും മാരി സെല്‍വരാജിന്റെ ചിത്രത്തില്‍ അഭിനയിക്കുക. കായികതാരമെന്ന നിലയിലുള്ള തന്റെ റോളിന് ആവശ്യമായുള്ള ശരീരഘടനയില്‍ എത്തുവാനായി നടന്‍ നീണ്ടകാലത്തെ പരിശീലനത്തില്‍ ആയിരുന്നു.ചിത്രം പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സായിരിക്കും നിര്‍മിക്കുക. ‘അവന്‍ കാളയുമായി ഒരു കന്നുകാലിയെപ്പോലെ നടക്കുന്നു. അവന്‍ ഒരു കാളയുമായി ഇരുണ്ട മേഘം പോലെ വരുന്നു,’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മാരി സെല്‍വരാജ് കുറിച്ചത്.

‘മഹാന്‍’ എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തുവന്നത്. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്.

Leave a Reply