രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

0

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി കെഎസ്ഇബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി വേണ്ട ഉപകരണങ്ങര്‍ പ്രവര്‍ത്തിക്കരുതെന്നാണ് കെഎസ്ഇബി നിര്‍ദേശം.

രാത്രി സമയങ്ങളില്‍ അധിക വൈദ്യുതി ചിലവുള്ള വാഷിങ് മെഷീനുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുള്‍പ്പെടെ ഉണ്ടാകുന്നതായും കെഎസ്ഇബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കെഎസ്ഇബിയുടെ കുറിപ്പ്

രാത്രി, വാഷിങ് മെഷീനില്‍ തുണിയിട്ട് ഓണ്‍ ചെയ്തതിനുശേഷം ഉറങ്ങാന്‍ പോകുന്ന ശീലം നമ്മളില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുള്‍പ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിങ് മെഷീന്‍ പകല്‍ സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതാണ് അഭികാമ്യം.

പ്രിയപ്പെട്ട ഉപഭോക്താക്കള്‍ സഹകരിക്കുമല്ലോ…

LEAVE A REPLY

Please enter your comment!
Please enter your name here