കുവൈറ്റിൽ വിസ നിയമങ്ങൾ ലംഘിച്ച പ്രവാസികൾ അറസ്റ്റിലായി

0

വൈശാഖ് നെടുമല

കുവൈറ്റ് സിറ്റി: വിസ നിയമങ്ങൾ ലംഘിച്ച 219 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹ്‌മദ്‌ അൽ ജാബർ അൽ സബാഹ് നൽകിയ നിർദ്ദേശങ്ങൾ പ്രകാരമുള്ള പ്രത്യേക പരിശോധനകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രവാസികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

അബ്ദാലി, വഫ്ര, ജവഖൈർ കബ്ദ്, ബറൈഹ് സലേം മേഖലകളിലാണ് ഈ പ്രത്യേക പരിശോധനകൾ നടത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈറ്റ് വാണിജ്യ മന്ത്രാലയം എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്.

Leave a Reply