യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

0

യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബി (33)യെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പകർത്തിയ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തശേഷം ആപ്പിൽ ചാറ്റ് ചെയ്യാനും യുവതിയെ പ്രേരിപ്പിച്ചിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണത്തിൽ പ്രതിയുടെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പങ്കാളികളുടെ നഗ്നദൃശ്യങ്ങൾ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. എ.സി.പി. ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം എരുമപ്പെട്ടി എസ്‌ഐ. ടി.സി. അനുരാജ്, സി. ശ്രീകുമാർ, കെ.എസ്. ഓമന, എ.വി. സജീവൻ, കെ.എ. ഷാജി എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

Leave a Reply