ഹോ! ഈ ബിസ്‌ബിയുടെ നാക്കിന്റെ നീളം , മൂന്ന്‌ വയസുകാരന്‍ നായുടെ നാക്കിന്റെ നീളം 9.49 സെന്റീ മീറ്റര്‍

0


ഫീനക്‌സ്‌(അരിസോണ): കാണുന്നവര്‍ അറിയാതെ പറഞ്ഞുപോകും, ഈ ബിസ്‌ബിയുടെ നാക്ക്‌! ഒന്നു വായടയ്‌ക്കാന്‍ പോലും അവനാകില്ല. 9.49 സെന്റീ മീറ്ററാണു നാക്കിന്റെ നീളം. വായ കവിഞ്ഞ്‌ എപ്പോഴും പുറത്തേക്കു നീണ്ടുകിടക്കും.
ഇംഗ്ലീഷ്‌ സെറ്റര്‍ വര്‍ഗക്കാരനായ ബിസ്‌ബിക്ക്‌ മൂന്ന്‌ വയസാണു പ്രായം. സൗത്ത്‌ ഡെക്കോട്ടയില്‍നിന്നുള്ള മോചി എന്ന നായയുടെ പേരിലാണു റെക്കോഡ്‌. 18.54 സെന്റീ മീറ്ററായിരുന്നു നീളം. 2021 ലാണു മോചി ചത്തത്‌. ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ “നാക്കു”കാരന്‍ എന്ന ഗിന്നസ്‌ റെക്കോഡാണു ബിസ്‌ബിക്കുള്ളത്‌. ജേയും എറിക്കാ ജോണ്‍സണുമാണു ബിസ്‌ബിയുടെ ഉടമകള്‍. ബന്ധുക്കളാരോ ആണ്‌ ഗിന്നസ്‌ ബുക്ക്‌ സാധ്യത ജേയോട്‌ പറഞ്ഞത്‌. നായയ്‌ക്കു വേദനയുണ്ടാക്കാതെ നാക്ക്‌ പുറത്തെടുത്ത്‌ അളവെടുക്കണമെന്നായിരുന്നു ഗിന്നസ്‌ ബുക്ക്‌ നിബന്ധന. ഒരിഞ്ചിന്റെ ചെറിയ അംശത്തിനാണു ബിസ്‌ബിക്കു റെക്കോഡ്‌ ലഭിച്ചത്‌. നായകളുടെ ശരീരത്തില്‍ താപനില ക്രമീകരിക്കുന്നതില്‍ നാക്കിനു പ്രധാന പങ്കുണ്ട്‌.

Leave a Reply