യുഎഇ ബഹിരാകാശയാത്ര ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി

0

ദുബായ് : യുഎഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തി. മാർച്ച് 3 ന് രാവിലെ 10:40-നാണ് (യുഎഇ സമയം) ഇവരെയും വഹിച്ച് കൊണ്ടുള്ള ഡ്രാഗൺ ബഹിരാകാശപേടകം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വിജയകരമായി ഡോക്ക് ചെയ്തത്.

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സഞ്ചരിക്കുന്ന എമിറാത്തി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെയും മറ്റു ബഹിരാകാശസഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് മാർച്ച് 2-ന് രാവിലെ 9:34-ന്
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ കേപ്പ് കാനവേറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് ഈ വിക്ഷേപിച്ചത്.

സുൽത്താൻ അൽ നെയാദിയ്ക്ക് പുറമെ നാസയിലെ ബഹിരാകാശസഞ്ചാരികളായ സ്റ്റീഫൻ ബൊവെൻ (സ്പേസ് ക്രാഫ്റ്റ്‌ കമാണ്ടർ), വാരൻ ഹോബർഗ് (പൈലറ്റ്) റഷ്യൻ ബഹിരാകാശസഞ്ചാരി ആന്ദ്രേ ഫെദ്യയേവ് (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരും ഈ ദൗത്യത്തിന്റെ ഭാഗമാണ്.

ഇവർ വിവിധ ഗവേഷണങ്ങളുമായി ആറ് മാസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here