തെരുവില്‍ നൃത്തം ചെയ്തു ; സമൂഹ മാധ്യമങ്ങളില്‍ വൈറലായ”ഡാന്‍സിംഗ് കപ്പിള്‍സിന് ”10 വര്‍ഷം തടവ് ശിക്ഷ

0

ടെഹ്റാന്‍: തെരുവില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ. ടെഹ്‌റാനിലെ ആസാദി ടവറിനു മുന്നില്‍ ഡാന്‍സ് കളിച്ച അമീര്‍ മുഹമ്മദ് അഹ്മദിയെയും പങ്കാളി അസ്ത്യാസ് ഹഖീഖിയെയുമാണ് ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചെന്ന കുറ്റം ചുമതിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

നിലവിലുളള മത നിയമങ്ങള്‍ക്കെതിരെ പ്രതീഷേധമായിയാണ് ഇവര്‍ പൊതു സ്ഥലത്ത് ഡാന്‍സ് ചെയ്തത്. രാജ്യത്തിനെതിരെ പ്രചരണം നടത്തി, ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയെന്നതും ഇവരുടെ മേലുളള കുറ്റങ്ങളാണ്. സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ആരാധകരും ഫോളോവേഴ്‌സുമുളള ദമ്പതികള്‍ ഡാന്‍സിംഗ് കപ്പിള്‍സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഹിജാബ് ധരിച്ചില്ലെന്ന് കുറ്റാരോപിതയായി കസ്റ്റഡിയിലെടുത്ത 22 കാരിയായ മെഹ്‌സ അമിനയുടെ മരണത്തിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം നയിച്ചവര്‍ക്കെതിരെ ഇറാന്‍ വധ ശിക്ഷ വരെ വിധിച്ചിരുന്നു. അതിനെ തുടര്‍കഥ എന്നപോലെയാണ് ഡാന്‍സിംഗ് കപ്പിള്‍സിനെതിരെയുളള ഇത്തരമൊരു നടപടി

LEAVE A REPLY

Please enter your comment!
Please enter your name here